വെള്ളൂര്‍ക്കുന്നം മൗണ്ട് താബോര്‍ സെന്റ് പോള്‍സ് ചാപ്പലില്‍ പെരുന്നാളിന് കൊടിയേറി

മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നം മൗണ്ട് താബോര്‍ സെന്റ് പോള്‍സ് ചാപ്പലില്‍ പൗലോസ് ശ്ലീഹായുടെ ഓര്‍മ്മ പെരുന്നാളിന് വെള്ളിയാഴ്ച തുടക്കമാകും. വികാരി ഫാ. ജോയി നെല്ലിക്കുന്നേല്‍ പെരുന്നാളിന് കൊടിയേറ്റി. 6:15ന് പ്രഭാതപ്രാര്‍ത്ഥന, 7 ന് വി.കുര്‍ബാന ഫാ.തോമസ് വെള്ളാംകണ്ടത്തില്‍, 6:30 ന് സന്ധ്യാപ്രാര്‍ത്ഥന, 7:15 ന് സുവിശേഷ പ്രസംഗം ഫാ. ബേസില്‍ ജേക്കബ്ബ് മഴുവന്നൂര്‍. ശനിയാഴ്ച 6:30 ന് പ്രഭാതപ്രാര്‍ത്ഥന, 7ന് വി,കുര്‍ബാന ഫാ.ജോബി ജോണ്‍ പുളിഞ്ചിയില്‍, 6:30 സന്ധ്യാപ്രാര്‍ത്ഥന, 7:30 ന് സുവിശേഷ പ്രസംഗം ജോര്‍ജ്ജ് മാന്തോട്ടം കോര്‍ എപ്പിസ്‌കോപ്പ തുടര്‍ന്ന് പ്രദക്ഷിണം. ഞായറാഴ്ച 7:30 ന് പ്രഭാതപ്രാര്‍ത്ഥന, 8:30 ന് വി.കുര്‍ബാന ഏലിയാസ് മോര്‍ യൂലിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍, 10 ന് ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും നിര്‍ദ്ധന രോഗികള്‍ക്ക് ധനസഹായ വിതരണവും, 10:15 ന് പ്രദക്ഷിണം തുടര്‍ന്ന് നേര്‍ച്ച, 12:30 ന് കൊടിയിറക്ക്.

 

Back to top button
error: Content is protected !!