വെള്ളൂര്‍ക്കുന്നം മഹാദേവക്ഷേത്രത്തില്‍ ഗര്‍ഭാന്യാസം നടന്നു

വെള്ളൂര്‍ക്കുന്നം: മഹാദേവക്ഷേത്രത്തിലെ പുനരുദ്ധാരണ മഹായജ്ഞത്തിന്റെ ഭാഗമായി ഗര്‍ഭാന്യാസം നടന്നു. ഷഢാധാര പ്രതിഷ്ഠക്ക് ശേഷം നടക്കുന്ന പ്രധാന ചടങ്ങാണിത്. ഇഷ്ടകാസ്ഥാപനത്തിന് ശേഷം മദ്ധ്യത്തിലായി ചെമ്പുകൊണ്ട് ഉണ്ടാക്കിയ അടപ്പോടുകൂടിയ ഗര്‍ഭപാത്രം സ്ഥാപിക്കുന്ന ചടങ്ങാണ് ഗര്‍ഭന്യാസം. പഞ്ചാക്ഷരീ മന്ത്രം കൊണ്ട് മുഖരിതമായ അന്തരീക്ഷത്തില്‍ തരണനല്ലൂര്‍ ദേവന്‍ നാരായണന്‍ നമ്പൂതിരി ഗര്‍ഭന്യാസം നിര്‍വ്വഹിച്ചു. മേല്‍ശാന്തി പുളിക്കാപ്പറമ്പ് ദിനേശന്‍ നമ്പൂതിരി, ട്രസ്റ്റ് ഭാരവാഹികള്‍, ഭക്തജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ഇതിന് മുന്നോടിയായി ശുദ്ധി, അധിവാസ പൂജ, ഇഷ്ടകാന്യാസം എന്നീ ചടങ്ങുകളും രണ്ട് ദിവസങ്ങളിലായി നടന്നു.

 

Back to top button
error: Content is protected !!