വെള്ളൂര്‍കുന്നം മഹാദേവക്ഷേത്രത്തില്‍ തിരുവുത്സവത്തിന്  കൊടിയേറി

മൂവാറ്റുപുഴ: വെള്ളൂര്‍കുന്നം മഹാദേവക്ഷേത്രത്തില്‍ തിരുവുത്സവത്തിന്  കൊടിയേറി. ക്ഷേത്രം തന്ത്രി പ്രതിനിധി തരണനല്ലൂര്‍ ദേവന്‍നാരായണന്‍ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി പുളിക്കപ്പറമ്പില്‍ ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു തൃക്കൊടിയേറ്റ്. തുടര്‍ന്ന് സംഗീതവിരുന്നും അരങ്ങേറി.ഇന്ന് വൈകിട്ട് 7.30ന് മേജര്‍സെറ്റ് കഥകളി രുഗ്മാഗദചരിതം. മൂന്നാം ദിവസമായ നാളെ വൈകിട്ട് 7.30ന് ഇരിങ്ങാലക്കുട ആശാ സുരേഷ് അവതരിപ്പിക്കുന്ന സോപാന സംഗീതം.

നാലാംദിവസം രാവിലെ 9ന് ഉത്സവബലി ദര്‍ശനം (പ്രധാനം). വൈകിട്ട് 7 ന് വെള്ളൂര്‍ക്കുന്നം നാട്യാലയ നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍.എല്ലാ ദിവസവും സാധാരണ പൂജകള്‍ കൂടാതെ കൃഷ്ണാഭിഷേകം, രുദ്രാഭിഷേകം, പഞ്ചഗവ്യാഭിഷേകം, ചുറ്റുവിളക്ക്, പറവഴിപാടുകള്‍ ഉണ്ടാകും.

അഞ്ചാം ദിവസം വൈകിട്ട് 4 ന് മൂവാറ്റുപുഴ പൂരവും കുടമാറ്റവും. പെരുവനം പ്രകാശന്‍ മാരാരുടെ നേതൃത്വത്തില്‍ നാല്‍പതില്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്ന പഞ്ചാരിമേളം. ഗജരാജ ലക്ഷണ പെരുമാള്‍ പാമ്പാടി രാജന്‍ തിടമ്പേറ്റുന്ന പരിപാടിയില്‍ അഞ്ച് ആനകള്‍ അണിനിരക്കും. രാത്രി 7.30 ന് കോട്ടയം നന്ദഗോവിന്ദം ഭജന്‍സിന്റെ സാന്ദ്രാനന്ദ ലയം. സംഗീതാര്‍ച്ചന അവതരിപ്പിക്കും. രാത്രി 9 ന് പള്ളിവേട്ട, 12 ന് വലിയകാണിക്ക. ആറാംദിവസം രാവിലെ 7 ന് ക്ഷേത്രകടവിലേയ്ക്ക് ആറാട്ട് എഴുന്നള്ളിപ്പ് തുടര്‍ന്ന് ആറാട്ടിനു ശേഷം ക്ഷേത്രത്തിലേയ്ക്ക് തിരിച്ച് എഴുന്നള്ളിപ്പ്, കൊടിമരചുവട്ടില്‍ പറവയ്പ്, 10 ന് കൊടിയിറക്കോടെ ഉത്സവം സമാപിക്കും. എല്ലാ ദിവസവും സാധാരണ പൂജകള്‍ കൂടാതെ കൃഷ്ണാഭിഷേകം, രുദ്രാഭിഷേകം, പഞ്ചഗവ്യാഭിഷേകം, ചുറ്റുവിളക്ക്, പറവഴിപാടുകള്‍ ഉണ്ടാകും .

Back to top button
error: Content is protected !!