മൂവാറ്റുപുഴയില്‍ ചരക്ക് വാഹന പണിമുടക്ക് പൂര്‍ണ്ണം

 

മൂവാറ്റുപുഴ: ട്രേഡ് യൂണിയനുകളുടെ സമരസമിതി മൂവാറ്റുപുഴ മേഖലയില്‍ നടത്തിയ ചരക്ക് വാഹന പണിമുടക്ക് പൂര്‍ണ്ണം. പണിമുടക്കിയ ചരക്ക് വാഹന തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനം നടത്തി. ഇഇസി മാര്‍ക്കറ്റ് പരിസരത്ത് നിന്ന് ആരരംഭിച്ച പ്രകടനം കച്ചേരിത്താഴത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം സിഐടിയു ഏരിയ സെക്രട്ടറി സി.കെ സോമന്‍ ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി ജില്ല വൈസ് പ്രസിഡന്റ് പി.എം ഏലിയാസ് അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍ കെ ജി അനില്‍കുമാര്‍. സിഐടിയു ഏരിയ പ്രസിഡന്റ് എം.എ സഹീര്‍, ലോറി ആന്റ് മിനിലോറി വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു ജില്ലാ ട്രഷറര്‍ വി.യു ഹംസ എന്നിവര്‍ പ്രസംഗിച്ചു.

 

 

Back to top button
error: Content is protected !!