വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തൊടുപുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുതുച്ചിറ ഉക്കിണിവീട്ടില്‍ സൈനുദ്ദീന്റെ മകന്‍ ഹാരിസ് (29)ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10ഓടെ വെങ്ങല്ലൂര്‍ മങ്ങാട്ടുകവല നാലുവരിപ്പാതയിലെ വടക്കുംമുറിയില്‍ വച്ച് ഹാരിസിന്റെ സ്‌കൂട്ടറില്‍ വെങ്ങല്ലൂര്‍ ഭാഗത്ത് നിന്നെത്തിയ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹാരിസ് കോലഞ്ചേരി മെഡിക്കല്‍ മിഷനിലും തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. മാതാവ് റജീന. സഹോദരി ബിസ്മി. മൃതദേഹം ബുധനാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കാരിക്കോട് നൈനാര്‍ പള്ളിയില്‍ ഖബറടക്കം നടത്തും.

 

Back to top button
error: Content is protected !!