വയല്‍വാരംകുടുംബ യൂണിറ്റ് വാര്‍ഷികം 

പോത്താനിക്കാട്: കാലാമ്പൂര്‍ എസ്.എന്‍.ഡി.പി ശാഖയുടെ കീഴിലുള്ള വയല്‍വാരം കുടുംബ യൂണിറ്റിന്റെ 7-ാം മത് വാര്‍ഷികം പറമ്പഞ്ചേരിയില്‍ നടന്നു. എസ്.എന്‍.ഡി.പി മൂവാറ്റുപുഴ യൂണിയന്‍ പ്രസിഡന്റ് വി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ബിജു മാധവന്‍ അധ്യക്ഷത വഹിച്ചു. മായ സജീവ് മുഖ്യ പ്രഭാഷണം നടത്തി. എസ്.എന്‍.ഡി.പി ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രമോദ് കെ.തമ്പാന്‍, സ്വപ്ന ബിജു, ഷാ ഗോപിനാഥ്, ഇ.എം മണി, ജൂലി സുനില്‍, കെ.എം. വാസു, സനോജ് എം.ഡി, മഞ്ചു സാബു, ബിമല്‍രാജ് കെ.എസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!