വാഴക്കുളത്ത് നിരീക്ഷണ ക്യാമറകളുടെ ഉദ്ഘാടനം നടത്തി

 

വാഴക്കുളം: മര്‍ച്ചന്‍സ് അസോസിയേഷന്റെയും വാഴക്കുളം പോലീസിന്റെയും നേതൃത്വത്തില്‍ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ വാഴക്കുളത്തും സമീപപ്രദേശങ്ങളിലും സ്ഥാപിച്ച 12 നിരീക്ഷണ ക്യാമറകളുടെ ഉദ്ഘാടനം നടത്തി. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ്.എസ് ഉദ്ഘാടനം നിര്‍വഹിച്ചു. മഞ്ഞള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസ് പെരുമ്പിള്ളിക്കുന്നേലിന്റെ അധ്യക്ഷത വഹിച്ചു. വാഴക്കുളം ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെല്‍ മി ജോണ്‍സ് മുഖ്യപ്രഭാഷണം നടത്തി. പോലീസ് സ്റ്റേഷന്‍ എസ്.ഐ മനോജ് ടി.കെ, വാഴക്കുളം മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനുമായ സിജു സെബാസ്റ്റ്യന്‍ താണിക്കല്‍, ആവോലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് തെക്കുംപുറം, പതിമൂന്നാം വാര്‍ഡ് മെമ്പര്‍ സുധാകരന്‍ പി എസ്,ബാങ്ക് പ്രസിഡന്റ് ജോസ് പെരുമ്പളിക്കുന്നേല്‍, കെവിവിഇഎസ് നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് വര്‍ഗീസ് (ഉണ്ണി), പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോസ് വര്‍ഗീസ്, വാഴക്കുളം എസ്.ഐ ഷാജി കെ ജെ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!