വാഴക്കുളം മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തി.

 

മഞ്ഞള്ളൂർ :വാഴക്കുളത്തെ വ്യാപാര മേഖലയിലെ മുഴുവനാളുകൾക്കും വാക്സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി വാഴക്കുളം മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കോവിഡ് മെഗാ വാക്സിനേഷൻ ക്യാമ്പ് നടത്തി.വ്യാപാരികൾക്കും സ്റ്റാഫിനും കുടുംബാംഗങ്ങൾക്കും വേണ്ടി നടത്തിയ ക്യാമ്പിന്റെ ആദ്യഘട്ടത്തിൽ 250ഓളം പേർക്ക് ഇന്ന് കോവീഷീൽഡ് വാക്സിൻ ലഭ്യമാക്കി. മുതലക്കോടം ഹോളിഫാമിലി ഹോസ്പിറ്റലിൽ വച്ച് നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് നിർവ്വഹിച്ചു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ സെക്രട്ടറി സിജു സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ബേബി നമ്പ്യാപറമ്പിൽ,ബിജു അമംതുരുത്തിൽ, ജോൺസൺ തൊഴാല, കെ റ്റി റോജി, ജോജൻ കളപ്പുര, അജീവ്, ടോമി കാഞ്ഞിരംകുന്നേൽ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.കോവിഷീൽഡ് വാക്സിന്റെ ഒന്നാം ഡോസും,രണ്ടാം ഡോസും ഇന്ന് ആവശ്യക്കാർക്ക് ലഭ്യമാക്കിയിരുന്നു. വാഴക്കുളത്ത് വ്യാപാരമേഖലയിലെ മുഴുവനാളുകൾക്കും വാക്സിൻ നൽകി എത്രയും വേഗം കോവിഡ് രോഗ ഭീതിയിൽനിന്ന് വാഴക്കുളത്തെ മുക്തമാക്കുന്നതിനു വേണ്ടിയുള്ള പരിശ്രമങ്ങളാണ് നടത്തുന്നതെന്നും കഴിഞ്ഞ ദിവസം ഈ ലക്ഷ്യം മുൻനിർത്തി ഒട്ടേറെ ആളുകൾക്ക് സ്പുട്നിക് വാക്സിൻ ലഭ്യമാക്കിയിരുന്നുവെന്നും,വരും ദിവസങ്ങളിലും ഇതുപോലെ ക്യാമ്പുകൾ നടത്തി എത്രയും വേഗം എല്ലാവർക്കും വാക്സിൻ ലഭിക്കുവാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും അസോസിയേഷൻ പ്രസിഡന്റ് തോമസ് വർഗീസ് പറഞ്ഞു.

Back to top button
error: Content is protected !!