വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനി ലിമിറ്റഡിന്റെ പുതിയ ചെയര്‍മാനായി ബെന്നി കക്കാട് സ്ഥാനമേറ്റു

വാഴക്കുളം: വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനി ചെയർമാനായി ഡോ. ബെന്നി കക്കാട് ചുമതലയേറ്റു. ഇന്നലെ ഉച്ചയോടെ കമ്പനിയിൽ എത്തിയ ഇദ്ദേഹത്തെ മാനേജിംഗ് ഡയറക്ടർ സി.എഫ് റോബർട്ട്, പ്രൊഡക്ഷൻ മാനേജർ ബസു വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മുൻ എം.എൽ.എ ജോണി നെല്ലൂരും പുതിയ ചെയർമാനെ അനുഗമിച്ചിരുന്നു. കമ്പനിയുടെ പ്രൊഡക്ഷൻ വിഭാഗം അടക്കം ചുറ്റി നടന്ന് സന്ദർശിച്ച അദ്ദേഹം തൊഴിലാളികളുമായും ആശയവിനിമയം നടത്തി. സാമ്പത്തിക ക്ലേശത്താൽ ദൈനംദിന പ്രവർത്തനങ്ങൾ അവതാളത്തിലായ കമ്പനിയെ പുനരുജീവിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും കുടിശ്ശികയായ രണ്ടുമാസത്തെ ശമ്പളം നൽകാൻ മുൻകൈ എടുക്കുമെന്നും തൊഴിലാളികൾക്ക് ഉറപ്പു നൽകുകയും ചെയ്തു. കേരള കോൺഗ്രസ് (എം) പ്രതിനിധിയായിരുന്ന അഡ്വ. ജോസ് ടോം പുലിക്കുന്നേൽ രാജിവച്ച ഒഴിവിലേക്കാണ് ചെയർമാനായി അതേ പാർട്ടിയിലെ ഡോ.ബെന്നി കക്കാട് എത്തുന്നത്. കൊല്ലം സ്വദേശിയായ ഇദ്ദേഹം മുൻപ് കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്.

 

Back to top button
error: Content is protected !!