അപകടം

വാഴക്കുളത്തുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്

മൂവാറ്റുപുഴ:വാഴക്കുളത്ത് ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു.ആവോലി സ്വദേശിയായ മനോഹരൻ (50)നാണ് പരിക്കേറ്റത്.ഇന്ന് വൈകുന്നേരം ആറരയോടെ കല്ലൂർക്കാട് കവലയിലെ സെന്റ് അന്റണിസ് കപ്പേളയ്ക്ക് സമീപമായിരുന്നു അപകടം.തൊടുപുഴ ഭാഗത്തേക്ക് വന്നിരുന്ന ബൈക്ക് വലത് വശത്തേക്ക് റോഡ് മുറിച്ചുകടക്കുമ്പോൾ മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ റോഡിലേക്ക് തെറിച്ചു വീണു . അപകടത്തിൽ പരിക്കേറ്റയാളെ ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.അപകടത്തെ തുടർന്ന് തൊടുപുഴ-മൂവാറ്റുപുഴ തടസ്സപ്പെട്ട ഗതാഗതം പോലീസ് എത്തി പുനഃസ്ഥാപിച്ചു.

Back to top button
error: Content is protected !!
Close