വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളിയിൽ തിരുനാൾ

വാഴക്കുളം: സെൻറ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ നാളെ ആരംഭിക്കുമെന്ന് വികാരി ഫാ.ജോസഫ് കുഴികണ്ണിയിൽ, അസിസ്റ്റൻറ് വികാരിമാരായ ഫാ.ജോസ് മോനിപ്പിള്ളിൽ, ഫാ.ആൻറണി വിളയപ്പിളളിൽ,ഫാ.സ്കറിയ കുന്നത്ത്, ഫാ.മാത്യു എടാട്ട് എന്നിവർ അറിയിച്ചു. രാവിലെ 5.30ന് ആരാധന, ആറിന് വിശുദ്ധ കുർബാന, കൊടിയേറ്റ്,തിരുസുരൂപ പ്രതിഷ്ഠ. 7.30 നും 9.30 നും വിശുദ്ധ കുർബാന. വൈകുന്നേരം 4.15 ന് തിരുനാൾ കുർബാന, പ്രസംഗം – റവ.ഡോ.തോമസ് വടക്കേൽ.6 ന് ലദീഞ്ഞ്, കുരിശടിയിലേക്ക് പ്രദക്ഷിണം.എട്ടിന് സമാപനാശീർവാദം. രണ്ടിന് രാവിലെ 5.30ന് ആരാധന. ആറിനും ഏഴിനും 9.30 നും വിശുദ്ധ കുർബാന. വൈകുന്നേരം 4.15 ന് ആഘോഷമായ തിരുനാൾ കുർബാന -ഫാ.ജീവൻ കദളിക്കാട്ടിൽ. പ്രസംഗം – ഫാ.സ്റ്റനിസ്ലാവോസ് കുന്നേൽ. ആറിന് പ്രസുദേന്തി വാഴ്ച. 6.15ന് ലദീഞ്ഞ്,ടൗൺ പ്രദക്ഷിണം.എട്ടിന് സമാപനാശീർവാദം.

Back to top button
error: Content is protected !!