കാനഡയിലെ ഒറ്റോവയില്‍ നിന്നുള്ള സംഘം ഇന്ന് വാഴക്കുളം വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളജില്‍

മൂവാറ്റുപുഴ : കാനഡയിലെ ഒറ്റോവയില്‍ നിന്നുള്ള 23 അംഗ സംഘം ഇന്ന് വാഴക്കുളം വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളജില്‍. കാനഡയിലുള്ള എമിഗ്രേഷന്‍ സംവിധാനങ്ങളെക്കുറിച്ചും വിദ്യാര്‍ഥികളുടെ വ്യക്തിത്വവികസനത്തിനുതകുന്ന കാര്യങ്ങളെക്കുറിച്ചും വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനാണ് സംഘം കോളേജില്‍ എത്തുന്നത്. കോക്കനട്ട് ലഗൂണ്‍ ഹോട്ടല്‍ ശൃംഖലയുടെ മേധാവി ജോ തോട്ടുങ്കലാണ് സംഘത്തെ നയിക്കുന്നത്. സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് എമിഗ്രേഷന്‍ സ്‌പെഷ്യലിസ്റ്റും ഈ മേഖലയില്‍ 36 വര്‍ഷം പ്രവൃത്തിപരിചയവുമുള്ള വാറന്‍ ക്രീറ്റ്‌സ് പ്രതിനിധി സംഘത്തിലുണ്ട്. സാഹിത്യകാരനും ട്രെയിനറുമായ സൈമണ്‍ ടൈലറും സംഘത്തോടൊപ്പമുണ്ട്. കാനഡയിലെ ഉന്നതവിദ്യാഭ്യാസ ജോലി സാധ്യതകളാണ് പ്രധാനമായും ചര്‍ച്ചചെയ്യപ്പെടുന്നത്. കാനഡയിലുള്ള കോക്കനട്ട് ലഗൂണ്‍ ഹോട്ടലുമായി വിശ്വജ്യോതി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജി വിഭാഗം ഇന്റേണ്‍ഷിപ്പിനും പ്ലെയ്‌സ്‌മെന്റിനുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ഹോട്ടല്‍ മാനേജ്‌മെന്റ് വിഭാഗത്തിലെ വിദ്യാര്‍ഥികളെ കൂടാതെ ബിടെക്, എംബിഎ അവസാനവര്‍ഷ വിദ്യാര്‍ഥികളും ചര്‍ച്ചയില്‍ പങ്കെടുക്കും. ചടങ്ങില്‍ കോളജ് മാനേജര്‍ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍, കോളജ് ഡയറക്ടര്‍ ഫാ. പോള്‍ നെടുന്പുറത്ത്, പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. രാജന്‍, ട്രസ്റ്റ് സെക്രട്ടറി കെ. ഫ്രാന്‍സിസ് ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ സോമി പി. മാത്യു, വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികള്‍ എന്നിവര്‍ പങ്കെടുക്കും.

 

Back to top button
error: Content is protected !!