വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളേജിന് ഉന്നതവിജയം

മൂവാറ്റുപുഴ: വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളേജിന് ഉന്നതവിജയം. ഈ വർഷം അവസാന സെമസ്റ്റർ പരീക്ഷ എഴുതിയ 552 വിദ്യാർഥികളിൽ 549 പേരും വിജയിച്ചു. എൻ.ബി.എ. അക്രഡിറ്റേഷൻ ലഭിച്ചിട്ടുള്ള സിവിൽ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കൽ എൻജിനീയറിംഗ് എന്നീ ബ്രാഞ്ചുകളിൽ ആയി 99.46 ആണ് വിജയശതമാനം. ഇതിൽ തന്നെ 48 പേർ സെമസ്റ്റർ ഗ്രേഡ് പോയിന്റ് ആവറേജ് 10 കരസ്ഥമാക്കി. ഇതിനോടകം മുന്നൂറിൽപ്പരം വിദ്യാർത്ഥികൾക്ക് ബഹുരാഷ്ട്ര കമ്പനികളിൽ പ്ലേസ്മെന്റ് ലഭിച്ചു കഴിഞ്ഞു. ഈ വർഷം ആരംഭിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജെന്റ്‌സ് ഉൾപ്പെടെ എല്ലാ ബ്രാഞ്ചുകളിലേക്കും അഡ്മിഷൻ നടന്നുകൊണ്ടിരിക്കുന്നു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മാനേജർ മോൺ. ഡോ. ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ, ഡയറക്ടർ ഫാ. പോൾ നെടുമ്പുറത്ത്, പ്രിൻസിപ്പൽ ഡോ. കെ. കെ. രാജൻ എന്നിവർ അഭിനന്ദിച്ചു.

Back to top button
error: Content is protected !!