വാഴക്കുളത്ത് ഓട നിറഞ്ഞു ഒഴുകുന്നത് വെള്ളക്കെട്ടിനു കാരണമാകുന്നു.

 

മഞ്ഞള്ളൂർ:കോവിഡ് ഭീഷണി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ വാഴകുളത്ത് ഓട നിറഞ്ഞുകവിഞ്ഞു വീണ്ടും വെള്ളക്കെട്ട് രൂപപെട്ടു.ഇതോടെ പ്രദേശത്ത് പകർച്ചവ്യാധി ഭീഷണിയും ഉയർന്നിട്ടുണ്ട്.കാർമ്മൽ ജംഗ്ഷന് സമീപം തൊടുപുഴ-മുവാറ്റുപുഴ പഴയ റോഡിലാണ് ഓട നിറഞ്ഞു മാലിന്യ ജലംകൊണ്ട് വെള്ളെക്കെട്ടു രൂപപ്പെട്ടിരിക്കുന്നത്.ഓടയിലെ വെള്ളത്തിന്റെ ഒഴുക് തടസ്സപ്പെട്ടതാണ് വെള്ളകെട്ടിനു കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.സമീപത്തെ വ്യാപരികളും ,നാട്ടുകാരും അധികാരികളിൽ പരാതിപെട്ടെങ്കിലും പരിഹാരമായിട്ടില്ല.

Back to top button
error: Content is protected !!