സെൻ്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ സ്കൂൾ ദിനാഘോഷം നാളെ

വാഴക്കുളം: സെൻ്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ സ്കൂൾ ദിനാഘോഷം നാളെ നടത്തും.
ഉച്ചകഴിഞ്ഞ് മൂന്നിന് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം ഹൈക്കോടതി ജഡ്ജും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ജസ്റ്റീസ് സോഫി തോമസ് ഉദ്ഘാടനം ചെയ്യും. കോതമംഗലം പാവാനാത്മ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസി മാനേജർ സി. മെറീന യോഗത്തിൽ അധ്യക്ഷത വഹിക്കും. വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളജ് ഡയറക്ടർ ഫാ.പോൾ നെടുംപുറത്ത് മുഖ്യപ്രഭാഷണം നടത്തും. വാഴക്കുളം സെൻ്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ.ജോസഫ് കുഴികണ്ണിയിൽ അനുഗ്രഹ പ്രഭാഷണം നടത്തും. മഞ്ഞള്ളൂർ പഞ്ചായത്തു പ്രസിഡൻറ് ആൻസി ജോസ്, ലോക്കൽ മാനേജർ സി. ലീന ഗ്രേയ്സ്, പ്രധാനാധ്യാപിക സി. മെറിൻ, എൽപി വിഭാഗം പ്രധാനാധ്യാപിക സി. റെജിൻ, പിറ്റിഎ പ്രസിഡൻറ് റെബി ജോസ്, പൂർവ വിദ്യാർത്ഥി പ്രതിനിധി ഡേവിസ് പയസ് തുടങ്ങിയവർ പ്രസംഗിക്കും. സർവീസിൽ നിന്നു വിരമിക്കുന്ന അധ്യാപിക ബ്രിജീറ്റ് ജോസഫ്,അനധ്യാപകൻ ഷിബു ജെയിംസ് എന്നിവർക്ക് യോഗത്തിൽ യാത്രയയപ്പ് നൽകും.

Back to top button
error: Content is protected !!