വ്യാജ നോട്ടുകളുമായി വാഴക്കുളം സ്വദേശി എറണാകുളത്ത് പിടിയില്‍

മൂവാറ്റുപുഴ: വ്യാജ നോട്ടുകളുമായി വാഴക്കുളം സ്വദേശി എറണാകുളത്ത് പിടിയില്‍. 500 രൂപയുടെ 9 വ്യാജ നോട്ടുകളുമായാണ്് വാഴക്കുളം കാവന കുന്നുമേല്‍ ജോസ് വര്‍ക്കിയുടെ മകന്‍ അബി ജോസി(25) നെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ പ്രതി വ്യാജ നോട്ടുകള്‍ മാറുന്നതിനായി എറണാകുളത്ത് എത്തുകയും,കച്ചേരിപ്പടിക്ക് സമീപം വെച്ച് നോട്ടുകള്‍ മാറാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയില്‍ നിന്നും പിടിച്ചെടുത്ത 9 നോട്ടുകളും ഒരോ സീരിയല്‍ നമ്പറില്‍ ഉള്ളതായിരുന്നു. അബിയ്‌ക്കെതിരെ കഴിഞ്ഞ ലോക്ക് ഡൗണ്‍ സമയത്ത് 25 ലിറ്റര്‍ കോഡാ കൈവശം സൂക്ഷിച്ചതിന് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് . എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനല്‍ പ്രിന്‍സിപ്പിള്‍ എസ്.ഐ രതീഷ,ടി.എസ്, എസ്.ഐ മാരായ ശ്രീകുമാര്‍ ഹരികൃഷ്ണന്‍ യു,വനിത പോലീസ് ഓഫീസര്‍ ആയ ജയ കെ.വി,സി പി ഒ മാരായ വനീത് ,പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

 

 

 

Back to top button
error: Content is protected !!