മൂവാറ്റുപുഴ

വയലാര്‍ അനുസ്മരണം ഇന്ന്

മൂവാറ്റുപുഴ: നിള കലാസാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ വയലാര്‍ അനുസ്മരണം ഇന്ന്. കിഴക്കേക്കര സങ്കീര്‍ത്തന ഓഡിറ്റോറിയത്തില്‍ വൈകിട്ട് 6.30ന് നടക്കുന്ന വയലാര്‍ അനുസ്മരണം സ്മൃതിസന്ധ്യ-2022 പ്രശസ്ത കവിയും ഗാനരചയിതാവുമായ ജയകുമാര്‍ ചെങ്ങമനാട് ഉദ്ഘാടനം ചെയ്യും. നിള നടത്തിയ ചിത്ര സാഹിത്യ രചന മത്സരങ്ങളില്‍ വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടക്കും.തുടര്‍ന്ന് വയലാറിന്റെ ഗാനങ്ങളും കവിതകളും കോര്‍ത്തിണക്കിയ ഗാനസന്ധ്യ അരങ്ങേറും.നിളയുടെ അടുത്ത മൂന്നു പ്രോഗ്രാമുകളും ഈ ചടങ്ങില്‍ പ്രഖ്യാപിക്കും

 

Back to top button
error: Content is protected !!