വാഴപ്പിള്ളിയിലെ വര്‍ക്ക്ഷോപ്പില്‍ നിന്ന് മോഷണം നടത്തിയ കേസില്‍ രണ്ട് പേര്‍ പിടിയില്‍

 

മൂവാറ്റുപുഴ: വാഴപ്പിള്ളി ഐടിആര്‍ ഭാഗത്തെ വര്‍ക്ക്ഷോപ്പില്‍ നിന്ന് ഇരുമ്പും മറ്റു സാമഗ്രികളും മോഷ്ടിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. വെള്ളൂര്‍കുന്നം കടാതി കരയില്‍ കുര്യന്‍മല ഭാഗത്ത് ചാലില്‍ പുത്തന്‍പുര അരുണ്‍ ബാബു (27), വെള്ളൂര്‍കുന്നം കടാതി കരയില്‍ കുര്യന്‍മല ഭാഗത്ത് പാലത്തിങ്കല്‍ നൈസാബ് നൗഷാദ് (22) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്. അരുണ്‍ ബാബുവിന് മൂവാറ്റുപുഴ സ്റ്റേഷന്‍ പരിധിയില്‍ വധശ്രമം, പിടിച്ചുപറി, മോഷണ കേസുകള്‍ ഉണ്ട്. നൈസാബ് മൂവാറ്റുപുഴ,കോതമംഗലം, എടത്തല എന്നിവിടങ്ങളില്‍ പിടിച്ചുപറി, മോഷണ, ലഹരി കേസുകളില്‍ പ്രതിയാണ്. മൂവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ കെ എന്‍ രാജേഷ്, എസ്‌ഐമാരായ ആര്‍.ആര്‍ രാകേഷ്, കെ എസ് ജയന്‍, അനൂപ് ജി, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ബിനു വര്‍ഗീസ്, സീനിയര്‍ സിപിഓമാരായ അനസ്, അബൂബക്കര്‍,ബിബില്‍ മോഹന്‍, സൂരജ്കുമാര്‍ എന്നിവര്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കിറിമാന്‍ഡ്ചെയ്തു.

 

Back to top button
error: Content is protected !!