പിതൃതര്‍പ്പണബലിക്ക് ആയിരങ്ങള്‍ എത്തി പാഴൂര്‍ പെരുംതൃക്കോവില്‍ മഹാദേവ ക്ഷേത്രം

പിറവം: പിതൃതര്‍പ്പണബലിക്ക് ആയിരങ്ങള്‍ എത്തി പാഴൂര്‍ പെരുംതൃക്കോവില്‍ മഹാദേവ ക്ഷേത്രം. ക്ഷേത്രം കൊട്ടാര മുറ്റത്ത് ബലി ഇടുന്നതിനായി പ്രത്യേകം സൗകര്യങ്ങള്‍ ദേവസ്വം ഒരുക്കിയിരുന്നു. വിവിധ മതാചാര്യന്‍മാരായ പാമ്പാക്കുട പുരുഷോത്തമന്‍ ഇളയത്, തൊട്ടൂര്‍ മധുസൂദനന്‍ ശാന്തി എന്നിവര്‍ പിതൃതര്‍പ്പണ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം നല്‍കി.
ബലിതര്‍പ്പണത്തിന് ശേഷം ക്ഷേത്രം മേല്‍ശാന്തി മനോജ് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ പിതൃപ്രീതിക്കായ് തിലഹോമം, നമസ്‌ക്കാരം തുടങ്ങിയ പൂജകളും നടന്നു.

 

Back to top button
error: Content is protected !!