കേരളത്തിൽ നാളെ മുതല്‍ മാസ്ക് നിര്‍ബന്ധമാക്കി, നിയമം ലംഘിച്ചാൽ 200 രൂപ പിഴ.ആവർത്തിച്ചാൽ 5000

പായിപ്ര : കേരളത്തിൽ വ്യാഴാഴ്ച മുതല്‍ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 290 വകുപ്പ് പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യുകയും 200 രൂപ പിഴ ഈടാക്കുകയും ചെയ്യും. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപയായിരിക്കും പിഴ ഈടാക്കുന്നത് എന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
വീടുകളില്‍ നിര്‍മ്മിച്ച തുണികൊണ്ടുളള മാസ്ക്, തോര്‍ത്ത്, കര്‍ച്ചീഫ് എന്നിവയും ഉപയോഗിക്കാവുന്നതാണ്. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയും പകര്‍ച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

Back to top button
error: Content is protected !!