വർണ്ണം… ഒരുനാളും മായാതെ… എൻ എസ് എസ് സപ്ത ദിന ക്യാമ്പ് സമാപിച്ചു.

 

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളജ് നാഷണൽ സർവീസ് സ്‌കീം (എൻ എസ് എസ് ) യൂണിറ്റ് സപ്തദിന ക്യാമ്പ് നടത്തി. കോളേജ് പ്രിൻസിപ്പാൾ ഡോ. ഷാൻ്റി എ അവിരാ ഉദ്ഘാടനം ചെയ്ത ഓൺലൈൻ ക്യാമ്പ് ഫെബ്രുവരി 25 ന് ആരംഭിച്ച് മാർച്ച്‌ 3 ന് സമാപിച്ചു. വിവിധ വെബിനാറുകളും, സെമിനാറുകളും ഉണ്ടായിരുന്നു.മാസ്ക് നിർമ്മാണം, കൃഷി, തുണി സഞ്ചി നിർമ്മാണം എന്നിവയും ക്യാമ്പിന്റെ ഭാഗമായി .വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളാൽ ക്യാമ്പ് സമ്പന്നമായി.എം. എ. കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജാനി ചുങ്കത്ത്,ഡോ. അൽഫോൺസ സി.എ വോളൻറിയർ സെക്രട്ടറിമാരായ ആഷിഖ് മുഹമ്മദ്, ജ്യോതി സാബു എന്നിവരാണ് ക്യാമ്പിന് നേതൃത്വം വഹിച്ചത്.

Back to top button
error: Content is protected !!