വജ്ര മേസ് ശാസ്ത്ര സാങ്കേതിക പ്രദര്‍നം ശനിയാഴ്ച സമാപിക്കും

കോതമംഗലം: എം.എ.എന്‍ജിനീയറിംഗ് കോളേജ് വജ്ര മേസ് ശാസ്ത്ര സാങ്കേതിക പ്രദര്‍നം ശനിയാഴ്ച സമാപിക്കും. വിജ്ഞാനവും വിസ്മയവും പകരുന്ന പ്രദര്‍ശന നഗരിയില്‍ കാഴ്ചകള്‍ കാണാന്‍ എത്തുന്നവരുടെ വന്‍ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പുതുതലമുറയ്ക്കൊപ്പം മുതിര്‍ന്നവര്‍ക്കും ചിന്തോദീപകവും കൗതുകവും നിറഞ്ഞതായി കോളേജിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ വിസ്തൃതമായ ലാബുകള്‍. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ ഹീറ്റ് എന്‍ജിന്‍സ് ലബോട്ടറി അപൂര്‍കാഴ്ചകളുടെ സംഗമവേദിയായി. 1961 മുതല്‍ സ്ഥാപിച്ച യന്ത്രസാമഗ്രികള്‍ മുതല്‍ ആധുനികമായവ വരെ ഒരുക്കിയിട്ടുണ്ട്. പഴയതും നൂതനവുമായ സാങ്കേതികവിദ്യകള്‍ കൂട്ടിയിണക്കിയുള്ള വിദ്യാര്‍ഥികളുടെ ഗവേഷണാത്മക പ്രവൃത്തിപഥങ്ങളുടെ നേര്‍ക്കാഴ്ച. ഓട്ടോമൊബൈല്‍ നിര്‍മ്മാണത്തിലെ പഴമയും പുതുമയും ഒരുമിച്ച് കാണാനുള്ള അവസരമാണ് ഹീറ്റ് ലാബില്‍ ഒരുക്കിയിട്ടുള്ളത്. ആദിവാസി വനവിഭഗങ്ങളുമായി വനംവകുപ്പിന്റെ വനശ്രീ സ്റ്റാളും, ജംഗിള്‍ സഫാരിയിലൂടെ കാടുംമേടും താണ്ടി വിനോദസഞ്ചാരത്തിന്റെ അവിസ്മരണീയ കാഴ്ചകള്‍ സമ്മാനിച്ച് ഹിറ്റായ കെ.എസ്.ആര്‍.ടി.സി. കോതമംഗലം ഡിപ്പോയുടെ സ്റ്റാളില്‍ അവധിദിനത്തിലെ വിവിധ വിനോദയാത്രകള്‍ ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ വിപണനമേളയും ശ്രദ്ധേയമാണ്. കല്പ്പാത്തി പപ്പടം രുചിയുടെ വ്യത്യസ്ത നല്‍കും. ബീറ്റ്റൂട്ടും, ജീരകവും, പച്ചമുളകും വെളുത്തുള്ളിയും മസാലകൂട്ടും അയമോദകവുമെല്ലാം ചേര്‍ത്ത് ചൗവ്വരിയും ബസുമതി അരിയും ചേര്‍ത്തുണ്ടാക്കുന്നതാണ് കല്പ്പാത്തി പപ്പടം. തുളസിയും ചുക്കും തിപ്പലിയുമെല്ലാം ചേര്‍ത്ത് ഔഷധകൂട്ടുള്ള പാലക്കാടന്‍ കരിപ്പെട്ടിശര്‍ക്കരയും, നാടന്‍ പച്ചക്കറികളുടേയും പൂച്ചെടികളുടേയും വിത്തും പുരപ്പുറ സൗരോര്‍ജ നിലയത്തിന്റെ സ്റ്റാളുകളും മേളയില്‍ ശ്രദ്ധേയമായ ഇടംപിടിച്ചിട്ടുണ്ട്.

Back to top button
error: Content is protected !!