വാരപ്പെട്ടി എട്ടാം വാർഡ് -കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

 

കോതമംഗലം: വാരപ്പെട്ടി എട്ടാം വാർഡ് ഇളങ്ങവം ഉൾപ്പെടെയുള്ള പ്രദേശം കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. വാരപ്പെട്ടി സ്വദേശികളായ
ആയുര്‍വേദഡോക്ടര്‍ ദമ്പതികൾക്കും
മക്കൾക്കും കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർ ആലുവ രാജഗിരി ആശുപത്രിയിൽ
ചികിത്സയിലാണ്.ഇവരുടെ വീട് ഉൾപ്പെടുന്ന എട്ടാം വാര്‍ഡില്‍ നിരവധിപേര്‍ സമ്പർക്കപ്പട്ടികയിലുണ്ട്.ഈ സാഹചര്യത്തിലാണ് സമ്പര്‍ക്ക വ്യാപനം തടയാന്‍ വാര്‍ഡിനെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചത്.അത്യാവശ്യക്കാര്‍ക്കുമാത്രം അനുമതിയോടെ യാത്ര ചെയ്യാം.മാസ്‌ക്ക് ധരിക്കാത്തവര്‍ക്കും സാമൂഹ്യഅകലം പാലിക്കാത്തവര്‍ക്കുമെതിരെ നടപടിയുണ്ടാകും.വാര്‍ഡിലേക്ക്
പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കില്ല.കൂടാതെ വാര്‍ഡിലെ റോഡുകളെല്ലാം പോലിസിന്റെ നേതൃത്വത്തില്‍ അടച്ചു.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂഅവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രം ചുരുങ്ങിയ സമയം പ്രവര്‍ത്തിക്കും .മറ്റെല്ലാ കടകളും സ്ഥാപനങ്ങളും അടച്ചിടണമെന്ന് അധിക്യതർ അറിയിച്ചു.വിലക്കുകള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ നിരീഷണം ഏര്‍പ്പെടുത്തും.ആദ്യം രോഗം സ്ഥിരീകരിച്ച വനിതാ ഡോക്ടറുടെ പ്രാഥമീക സമ്പര്‍ക്കപ്പട്ടികയിലുളള നൂറോളംപേരെ തിരിച്ചറിഞ്ഞ് ക്വാറന്റിനീലാക്കിയിട്ടുണ്ട്.മറ്റ് മൂന്നുപേരുമായി ബന്ധപ്പെട്ട് 45 പേരെയാണ് ക്വാറന്റീനിലാക്കിയത്.മാതിരപ്പിള്ളിയിലെ ഡിസ്പന്‍സറിയില്‍വച്ച് ഡോക്ടറുമായി സമ്പര്‍ക്കമുണ്ടായവരില്‍ ഒട്ടേറെപേരെ തിരിച്ചറിയാനുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.ഇവരുടെ പേരും സ്ഥലവും മാത്രമാണ് ആശുപത്രി രേഖകളിലുള്ളത് കഴിഞ്ഞ രണ്ട് മുതൽ ആശുപതിയിലെത്തിയവരാണ് എല്ലാവരും.കുട്ടികളും ഇക്കൂട്ടത്തിലുണ്ട്.എല്ലാവരേയും കണ്ടെത്തി ക്വാറന്റീനിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സമ്പര്‍ക്ക വ്യാപനം ഉണ്ടാകുമെന്നും സ്ഥിതി ഗുരുതരമാകുമെന്നമുള്ള ആശങ്ക ആരോഗ്യപ്രവര്‍ത്തകര്‍ പങ്കുവക്കുന്നുണ്ട്.ഇതിനകം ക്വാറന്റീനിലായവര്‍ക്ക് രോഗലക്ഷണങ്ങളൊന്നും പ്രകടമായിട്ടില്ല.

Back to top button
error: Content is protected !!