വാരപ്പെട്ടി പഞ്ചായത്തില്‍ കേരളോത്സവം 2022 ആരംഭിച്ചു

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തും യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2022 നവംബര്‍ 18 മുതല്‍ 21 വരെ നടത്തപ്പെടുന്നു. കേരളോത്സവത്തിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി കെ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിഎഎം ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡയാന നോബി, പഞ്ചായത്ത് അംഗങ്ങളായ പി പി കുട്ടന്‍, ദീപ ഷാജു, കെ എം സെയ്ത്, എയ്ഞ്ചല്‍ മേരി ജോബി, ബേസില്‍ യോഹന്നാന്‍, കെ കെ ഹുസ്സൈന്‍, ദിവ്യ സലി,എം എസ് ബെന്നി,ഷജി ബെസ്സി,യൂത്ത് കോര്‍ഡിനേറ്റര്‍ ബിനോയ് ജോഷ്വാ,പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദ്ധീന്‍ എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!