വാരപ്പെട്ടി പഞ്ചായത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ പ്രവർത്തനമാരംഭിച്ചു.

കോതമംഗലം:വാരപ്പെട്ടി പഞ്ചായത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ(സി എഫ് എൽ റ്റി സി) പ്രവർത്തനം ആരംഭിച്ചു.സി എഫ് എൽ റ്റി സിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.60 പേർക്ക് ചികിത്സ സൗകര്യത്തോടെ, താമസിക്കുന്നതിന് സജ്ജമാക്കിയ സി എഫ് എൽ റ്റി സിയിൽ പ്രതിദിനം 150 പേർക്ക് കോവിഡ് ടെസ്റ്റ് ചെയ്യുന്നതിന് സൗകര്യം കൂടി സജ്ജമാക്കിയിട്ടുണ്ട്.സി എഫ് എൽ റ്റി സിയോട് അനുബന്ധിച്ച് തയ്യാറാക്കിയിട്ടുള്ള ഇൻസിനറേട്ടർ എംഎൽഎ സന്ദർശിച്ചു.പഞ്ചായത്ത് പ്രസിഡന്റ് നിർമല മോഹൻ അധ്യക്ഷയായി.ചടങ്ങിൽ വൈസ് പ്രസിഡന്റ് എ എസ് ബാലകൃഷ്ണൻ, വാർഡ് മെമ്പർമാരായ ഉമൈബ നാസർ,പി വി മോഹനൻ, മെഡിക്കൽ ഓഫീസർ ഡോക്ടർ മാത്യൂസ്,ഹെൽത്ത് സൂപ്പർ വൈസർ ഷാജി,ഹെൽത്ത് ഇൻസ്പെക്ടർ താഹ,സെക്രട്ടറി അനിൽകുമാർ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് പ്രത്യേകം സജ്ജീകരിച്ച വാഹനം ഉപയോഗപ്പെടുത്തിയാണ് രോഗികളെ ഷിഫ്റ്റ് ചെയ്യുന്നത്.

Back to top button
error: Content is protected !!