വാരപ്പെട്ടിയിൽ കോവിഡ് മാനേജ്മെൻ്റ് സെൻ്റർ പ്രവർത്തനം ആരംഭിച്ചു.

മൂവാറ്റുപുഴ: വാരപ്പെട്ടി പഞ്ചായത്തിൽ കോവിഡ് മാനേജ്മെൻ്റ് സെൻ്റർ പ്രവർത്തനം ആരംഭിച്ചു. കോവിഡ് പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനു വേണ്ടിയാണ് പഞ്ചായത്ത് ആസ്ഥാനത്ത് കോവിഡ് മാനേജ്മെൻ്റ് സെൻ്റർ പ്രവർത്തനം തുടങ്ങിയത്. സെൻ്ററിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം.എൽ.എ. നിർവ്വഹിച്ചു.24 മണിക്കൂറും പ്രവർത്തിക്കുന്ന ഓഫീസ് വഴി കോവിഡ് പോസിറ്റീവ് ആകുന്ന രോഗികളുടെ ഷിഫ്റ്റിങ്ങ് അടക്കമുള്ള സേവനങ്ങളും, ടെലി മെഡിസിൻ സൗകര്യങ്ങളും ലഭിക്കുന്നതാണ്. കോവിഡ് നിർവ്യാപന പ്രവർത്തനങ്ങളിൽ പഞ്ചായത്ത്, ആരോഗ്യ വിഭാഗത്തിന്റെ സഹായത്തോടെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു മുന്നേറുകയാണെന്ന് ചടങ്ങിൽ എം.എൽ.എ. പറഞ്ഞു. പഞ്ചായത്തിലെ സ്കൂളുകളിലെ അധ്യാപകർ കോവിഡ് ഡ്യൂട്ടിക്ക് സന്നദ്ധരായി പരിശീലനം നേടിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് നിർമല മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ. എസ്. ബാലകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ പി.വി. മോഹനൻ, എയ്‌ഞ്ചൽ മേരി ജോബി, മാത്യൂ കെ. ഐസക്, ശ്രീകല സി., സി.ഡി.എസ്. ചെയർപേഴ്സൺ ജെസ്സി തോമസ്, സെൻ്റർ കോ ഓർഡിനേറ്റർ ബേസിൽ എൽദോസ്, ശാലിനി, സെക്രട്ടറി കെ. അനിൽകുമാർ, നോഡൽ ഓഫീസർ സുധീർ അരവിന്ദൻ എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!