വാരപ്പെട്ടി പഞ്ചായത്തിൽ ശുചിത്വ പദവി പ്രഖ്യാപനം നടത്തി.

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിൽ ശുചിത്വ പദവി പ്രഖ്യാപനം നടത്തി.ശുചിത്വ പദവി പ്രഖ്യാപനം ബഹു:മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നടത്തി.ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.ശുചിത്വ പദവി സർട്ടിഫിക്കറ്റും പുരസ്കാരവും എം എൽ എ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനന് കൈമാറി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ എസ് ബാലകൃഷ്ണൻ,പഞ്ചായത്ത് അംഗങ്ങളായ പി വി മോഹനൻ, എയ്ഞ്ചൽ മേരി ജോബി,മാത്യൂ കെ ഐസക്,ശ്രീകല സി,ആൻസി ഹാരിസ്,ചെറിയാൻ ദേവസി,സി ഡി എസ് ചെയർപേഴ്സൺ ജെസ്സി തോമസ്, വി ഇ ഒ ബേസിൽ റ്റി എൽദോോസ്, സെക്രട്ടറി കെ അനിൽ കുമാർ,ശുചിത്വ മിഷൻ പ്രതിനിധി സൂര്യ എസ് നായർ എന്നിവർ പങ്കെടുത്തു.ചടങ്ങിൽ ഹരിത കർമ സേന അംഗങ്ങളെ ആദരിച്ചു.

Back to top button
error: Content is protected !!