വാരപ്പെട്ടി പഞ്ചായത്ത് 95-ാം നമ്പർ അംഗണവാടി മന്ദിരത്തിൻ്റെ ഉദ്ഘാടനം നടത്തി.

 

മൂവാറ്റുപുഴ: വാരപ്പെട്ടി പഞ്ചായത്ത് 95-ാം നമ്പർ അംഗണവാടി മന്ദിരത്തിൻ്റെ ഉദ്ഘാടനം നടത്തി. ഉദ്ഘാടനം ആൻ്റണി ജോൺ എം.എൽ.എ. നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല മോഹനൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്, വാരപ്പെട്ടി പഞ്ചായത്ത് ഫണ്ടിൽ നിന്നും 13 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലിം, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ. എസ്. ബാലകൃഷ്ണൻ, പഞ്ചായത്ത് മെമ്പർമാരയ ശ്രീകല സി., പി. വി. മോഹനൻ, എയ്ഞ്ചൽ മേരി ജോബി, പഞ്ചായത്ത് സെക്രട്ടറി അനിൽ കുമാർ, അംഗണവാടി സി. ഡി. പി. ഒ. പിങ്കി എന്നിവർ സംസാരിച്ചു.

Back to top button
error: Content is protected !!