വാരപ്പെട്ടി ഉപതിരഞ്ഞെടുപ്പില്‍ വിജയിയായ കെ.കെ ഹുസൈന്‍ സത്യപ്രതിജ്ഞ ചെയ്തു

കോതമംഗലം: വാരപ്പെട്ടി മൈലൂര്‍ ആറാം ഉപതിരഞ്ഞെടുപ്പില്‍ വിജയിയായ യുഡിഎഫിലെ കെ കെ ഹുസൈന്‍ സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ രാവിലെ വാരപ്പെട്ടി പഞ്ചായത്ത് അങ്കണത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി കെ ചനന്ദ്രശേഖരന്‍ നായര്‍ സത്യവാചകം ചൊല്ലികൊടുത്തു. മുന്‍ എം പി ഫ്രാന്‍സിസ് ജോര്‍ജ്, യു ഡി എഫ് എറണാകുളം ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുമ്പുറം, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീര്‍, വൈസ് പ്രസിഡന്റ് നിസമോള്‍ ഇസ്മായില്‍, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ എം ഇബ്രാഹിം, വാരപ്പെട്ടി പഞ്ചായത്ത് അംഗം കെ എം സൈത്, ഷാജിമോള്‍ റഫീഖ്, പി എസ് നജീബ്, നിസാര്‍ ഇ എ, ജമാല്‍ വാലി, റോയ് സ്‌കറിയ,ഡയാന നോബി, കെ എസ്. അലിക്കുഞ്ഞ്, കെ ഇ ഹാരീസ്, അഷറഫ് വട്ടക്കുടി,അന്‍സി ഹാരിസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!