വാരപ്പെട്ടിയില്‍ കെ.കെ ഹുസൈന്‍ വിജയിച്ചു; യുഡിഎഫ് ലീഡില്‍ കുത്തനെ ഇടിവ്

പോത്താനിക്കാട് : വാരപ്പെട്ടി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ലീഡ് കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ തവണ 303 വോട്ട് ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി കെ അബ്ദുല്‍ നൂര്‍ ജയിച്ച വാര്‍ഡിലാണ് ഇത്തവണ യുഡിഎഫിന്റെ കെ.കെ ഹുസൈന്‍ 25 വോട്ട് ഭൂരിപക്ഷത്തിന് വിജയിച്ചത്. ആകെ പോള്‍ ചെയ്ത 1269 വോട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷിബു വര്‍ക്കി 622 വോട്ടുകള്‍ നേടി. യുഡിഎഫ് സ്ഥാനാര്‍ഥി കെ കെ ഹുസൈന്‍ 647 വോട്ട് നേടിയാണ് വിജയിച്ചത്. കഴിഞ്ഞ തവണ യുഡിഎഫ് ഭൂരിപക്ഷം 303 ആയിരുന്നു. ഭൂരിപക്ഷത്തില്‍ 278 വോട്ടിന്റെ കുറവാണ് ഇത്തവണയുള്ളത് . യുഡിഎഫ് മെമ്പര്‍ ആയിരുന്ന സി കെ അബ്ദുല്‍നൂര്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്. ഇപ്പോഴത്തെ കക്ഷിനില യുഡിഎഫ് ഒന്‍പത്, എല്‍ഡിഎഫ് മൂന്ന്, എന്‍ഡിഎ ഒന്ന്

 

Back to top button
error: Content is protected !!