അന്താരാഷ്ട്ര വനിതാ ദിനത്തിൽ അഞ്ച് വനിതകളെ ആദരിച്ച് വനിതാ സാഹിതി

 

മൂവാറ്റുപുഴ: വനിതാ സാഹിതി മൂവാറ്റുപുഴ മേഖലകമ്മറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം വിവധ പരിപാടികളോടെ ആഘോഷിച്ചു.
വനിതാ സാഹിതി സംസ്ഥാന കമ്മിറ്റി അംഗവും പ്രശസ്ത സിനിമാ താരവുമായ ഗായത്രി,വനിതാ ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
വനിതാ സാഹിതി ജില്ലാ പ്രസിഡന്റ് ഡോ. കെ കെ സുലേഖ വനിത ദിന സന്ദേശം നൽകി. അന്താരാഷ്ട്ര വനിതാ ദിനത്തിൽ മൂവാറ്റുപുഴയിൽ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച അഞ്ചു വനിതകളെ പരിപാടിയിൽ ആദരിച്ചു.പ്രഥമ എറണാകുളം ജില്ല കൗൺസിൽ പ്രസിഡന്റ് , എഴുത്തുകാരി, പ്രഭാഷക, അദ്ധ്യപിക എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന മോളി എബ്രഹാം, സംഘടനാ രംഗത്ത് സജീവസാന്നിധ്യമായ കമലാക്ഷി ടീച്ചർ,തന്റെ 9 സെന്റ് പുരയിടത്തിൽ ടെറസ് കൃഷി ചെയ്ത് വിജയിച്ച ആൻസി അഗസ്റ്റിൻ, കൊറോണ കാലത്ത് സ്തുത്യർഹമായി സേവനം കാഴ്ച വച്ച ആശാവർക്കർ സിന്ധു ജയകുമാർ,
കുടുംബശ്രീ മിഷൻറെ ഭാഗമായി മൂവാറ്റുപുഴ നഗരസഭയിലെ മാലിന്യ സംസ്കരണത്തിൽ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്ന 74 കാരിയായ തങ്കമ്മ കുഞ്ചു എന്നിവരെയാണ് വനിതാ സാഹിതി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടുകളിലെത്തി ഉപഹാരം നൽകി ആദരിച്ചത്. വനിതാ സാഹിതി മേഖലാ വൈസ് പ്രസിഡന്റ് രാജം എം ആർ, മേഖലാ സെക്രട്ടറി സി എൻ കുഞ്ഞുമോൾ, ജില്ലാ കമ്മിറ്റി അംഗം സിന്ധു ഉല്ലാസ്, കമ്മിറ്റി അംഗങ്ങളായ സുഷമാ ദേവി ടീച്ചർ, പുഷ്പ ഉണ്ണി, പ്രസീദ. ഇ.എസ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി സംസാരിച്ചു.

Back to top button
error: Content is protected !!