എഴുപതിലെത്തി നില്‍ക്കുന്ന ശാന്തമ്മയുടെ ചിത്രരചനയ്ക്ക് വനിത രത്‌ന പുരസ്‌കാരം

പെരുമ്പാവൂര്‍: ഇരിങ്ങോള്‍ പാലമൂട്ടില്‍ ശാന്ത കെ.ജി (69) എന്ന ശാന്തമ്മയുടെ ഇഷ്ട വിനോദമാണ് ചിത്രരചന. ഏഴാം വയസില്‍ വരച്ച് തുടങ്ങിയ ചിത്രരചനയിലൂടെ നൂറ് കണക്കിന് ചിത്രങ്ങളുടെ ശേഖരമാണ് ശാന്തമ്മയുടെ കൈയിലുള്ളത്. പെയിന്റിംഗ് തൊഴിലാളിയായിരുന്ന ഭര്‍ത്താവ് കുട്ടപ്പന്റെ പൂര്‍ണ്ണ പിന്തുണയായിരുന്നു ഈ വിജയത്തിന് പിന്നില്‍. ചിത്രരചന, കവിത, പ്രസംഗം, ചെണ്ട, ശിങ്കാരിമേളം തുടങ്ങി നിരവധി കലകള്‍ കൈവശമുണ്ട്. ലോക വനിത ദിനത്തില്‍ ഇരിങ്ങോള്‍ സര്‍ക്കാര്‍ വി.എച്ച്.എസ് സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെയും മറ്റ് ക്ലബുകളുടെയും നേതൃത്വത്തില്‍ ശാന്തമ്മയ്ക്ക് വനിത രത്‌ന പുരസ്‌കാരം സമ്മാനിച്ചു. സ്‌കൂളില്‍ ഉച്ച ഭക്ഷണം തയ്യാറാക്കി നല്‍കുന്ന മിനി എ.ജിയ്ക്കും സഹായിയായ അനില്‍ പി.ആറിനും വിദ്യാര്‍ത്ഥികളുടെ സ്‌നേഹാദരവ് നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷിമി ആര്‍.സി, ഹെഡ്മാസ്റ്റര്‍ വി.യു ബഷീര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പി.സമീര്‍ സിദ്ദീഖി, ബിത്ര പി.എല്‍, മായാ സെബാസ്റ്റ്യന്‍, സ്മിത് ഫ്രാന്‍സിസ്, ജിഷ ജോസഫ്, നന്ദന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

 

Back to top button
error: Content is protected !!