വീട്ടൂര്‍ നഗരവനത്തില്‍ വന മഹോത്സവം ആചരിച്ചു

കോലഞ്ചേരി: കേന്ദ്ര കേരള സര്‍ക്കാരുകളുടെ കീഴില്‍ വനം വകുപ്പ് നടത്തുന്ന ഒരാഴ്ച നീളുന്ന വനമഹോത്സവത്തിന്റെ ഭാഗമായി വീട്ടൂര്‍ നഗരവനത്തില്‍ വനം വകുപ്പിന്റെയും വീട്ടൂര്‍ വനസംരക്ഷണ സമിതിയുടെയും (വിഎസ്എസ്) നേതൃത്വത്തില്‍ വന മഹോത്സവം ആചരിച്ചു. ഒരു ദിവസത്തെ വൃക്ഷതൈ നടീലും ഒരു ദിവസത്തെ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനവുമായി നടത്തുന്ന പരിപാടി പെരുമ്പാവൂര്‍ ടിംബര്‍ സെയില്‍ ഫോറസ്റ്റ് ഓഫീസര്‍ ചിന്നു ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. ഡിപ്പോ റേഞ്ച് ഒഫീസര്‍ ബാബു ജോസ്, വി.എസ്.എസ് പ്രസിഡന്റ് മാത്യു വി. ദാനിയേല്‍, സെക്രട്ടറി ബീറ്റ് ഓഫീസര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!