വാളകം :-സ്മാർട്ട് ഫോൺ ചലഞ്ച് മാത്യു കുഴൽനാടൻ എം എൽ എ ഉദ്ഘാടനം ചെയ്തു

 

മൂവാറ്റുപുഴ: ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ഇല്ലാത്ത നിർധനരായ കുട്ടികൾക്ക് വാളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാർട്ട് ഫോൺ നൽകി.എം എൽ എ മാത്യു കുഴൽനാടൻ സ്മാർട്ട് ഫോൺ ചലഞ്ച് ഉദ്ഘാടനം ചെയ്തു. ബിരിയാണി ചലഞ്ചിലൂടെ മണ്ഡലം കമ്മിറ്റി സമാഹാരിച്ച തുകയും എം എൽ എ യും സംയുക്തമായി ചേർന്നാണ് സ്മാർട്ട് ഫോൺ നൽകുന്നത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. ഒ ജോർജ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ.എം സലിം, ഡിസിസി മെമ്പർ പി.എം. ഏലിയാസ്, ബ്ളോക്ക് പ്രസിഡന്റ് പി.എസ്.സലിം ഹാജി, ബ്ളോക്ക് ഭാരവാഹികളായ കെ എം മാത്തുക്കുട്ടി, ആർ.രാമൻ,കെ വി ജോയി,സാബു പി. വാഴയിൽ,വി.വി.ജോസ്, തോമസ് ഡിക്രൂസ് , ബ്ളോക്ക് പഞ്ചായത്ത് മെമ്പർ സാറാമ്മ ജോൺ , പഞ്ചായത്ത് പ്രസിഡന്റ് ജോളിമോൻ ചുണ്ടയിൽ, ജിജോ പാപ്പാലിൽ, സന്തോഷ് പഞ്ചക്കാട്ട്, സോജൻ വർഗീസ്, എവിൻ എൽദോസ്, ജെറിൻ ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിത സുധാകരൻ, മെമ്പർമാരായ ബിനോ കെ ചെറിയാൻ, കെ പി അബ്രാഹം,ലിസ്സി എൽദോസ് ,ദിഷ ബേസിൽ,എബി പൊങ്ങണത്തിൽ,മനു ബ്ളായിൽ എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!