വാളകം

വാളകം പഞ്ചായത്തിലെ കടാതി ഭാഗത്ത് ദേശീയ പാതയുടെ സമീപത്തായി മാലിന്യം കുന്നു കൂടുന്നു.

കടാതി: വാളകം പഞ്ചായത്തിലെ കടാതി ഭാഗത്ത് ദേശീയ പാതയുടെ സമീപത്തായി മാലിന്യം കുന്നു കൂടുന്നു.റോഡിന്റെ സമീപത്ത് അനധികൃതമായി മാലിന്യം കൊണ്ടിടുന്നത് മൂലം വഴിയാത്രക്കാർക്ക് നടക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയും കൂടാതെ മാലിന്യം പക്ഷികളും മറ്റു ജന്തുക്കളും വലിച്ച് കുടിവെള്ള സ്രോതസുകളിൽ കൊണ്ടിടുന്നത് മൂലം മലിനപ്പെടുന്നതിനാൽ പരിസര വാസികൾ ദുരിതത്തിലായിരിക്കുകയാണ്.എത്രയും വേഗം അധികരികൾ ഇടപെട്ട് ഈ മാലിന്യം ഇവിടെ നിന്ന് നീക്കം ചെയ്യണമെന്നും മാലിന്യം പൊതു സ്ഥലങ്ങളിൽ കൊണ്ടിടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരിസരവാസികൾ ആവശ്യപ്പെട്ടു.

Back to top button
error: Content is protected !!
Close