വാളകം ഗ്രാമ പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും ആവശ്യമായ കോവിഡ് പ്രതിരോധ സാമഗ്രഹികൾ വിതരണം ചെയ്തു

 

 

മൂവാറ്റുപുഴ :നാളെ സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വാളകം ഗ്രാമ പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും ആവശ്യമായ മാസ്ക് – സാനിറ്റൈസർ വിതരണം നടത്തി. കടാതി യു.പി &ഏൽപി റാക്കാട് യു.പി ,കുന്നയ്ക്കാൽ യു പി &ഏൽപി , മേക്കടമ്പ് ഏൽപി , ആവുണ്ട ഏൽപി , വാളകം ഏൽപി , കൊക്കാമ്പാറ ഏൽപി എന്നീ സ്കൂളുകൾക്കായി 6500 മാസ്ക് ,40 ലിറ്റർ സാനിറ്റൈസറും 8 ബോട്ടിൽ ഓഫീസ് സാനിറ്റൈസറുമാണ് നൽകിയത് .വാളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ജോളിമോൻ ചുണ്ടായിൽ റാക്കാട് യുപി സ്കൂൾ അധ്യാപിക ശശികലയ്ക്ക് നൽകി ഉദ്‌ഘാടനം നിർവഹിച്ചു.

Back to top button
error: Content is protected !!