വാളകം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മ ഗാന്ധി അനുസമരണം നടത്തി

വാളകം: വാളകം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മ ഗാന്ധി അനുസമരണവും ദേശിയോദ്ഗ്രഥന സംഗമവും നടത്തി. ദേശീയോദ്ഗ്രഥന സംഗമം ബ്ലോക്ക് പ്രസിഡന്റ് കെ.പി. ജോയി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ഒ ജോര്‍ജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.എം മാത്തുക്കുട്ടി, വി.വി ജോസ്, സാബു പി. വാഴയില്‍, സി.വി ജോയി, അജി പി.എസ്, വി.വി ഐസക് , തോമസ് ഡിക്രൂസ്, കെ.വി ജോയി, അനില്‍ നൂറനാല്‍ . കെ.വി പോള്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരത് ജോഡോ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് മണ്ഡലം പ്രസിഡന്റ് കെ. ഒ ജോര്‍ജ് പതാക ഉയര്‍ത്തി ഗാന്ധിജിയുടെ ഛായ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.

 

Back to top button
error: Content is protected !!