കോവിഡ് 19; വാളകം പഞ്ചായത്തിലെ ഒന്നാം വാർഡ് മൈക്രോ കണ്ടെയ്മെൻ്റ് സോൺ…..

മൂവാറ്റുപുഴ: വാളകം ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിൽ മൂന്ന് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ വാർഡിലെ തേലയ്ക്കാ പാടം മുതലുള്ള പ്രദേശം മൈക്രോ കണ്ടെയ്മെൻ്റ് സോണിൻ്റെ പരിധിയിലാക്കാൻ പഞ്ചായത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തീരുമാനം.പഞ്ചായത്തിലെ ഒരു കുടുംബത്തിലെ മൂന്ന് പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

ഇവരുടെ പ്രൈമറി കോൺണ്ടാക്ടിലുള്ള 19 പേരെയും സെക്കണ്ടറി കോണ്ടാക്ടിലുള്ള 38 പേരെയും കണ്ടെത്തി കോറൻ്റെയിനിലാക്കി. സെക്കൻ്ററി കോണ്ടാക്ടിലുള്ള അഞ്ച് പേർ രാമമംഗലം പഞ്ചായത്തിലും അഞ്ച് പേർ മഴുവന്നൂർ പഞ്ചായത്തിലുമുള്ളവരാണ്. പ്രൈമറി കോണ്ടാക്റ്റിലുള്ള 19 പേരെ ആൻ്റിജൻ ടെസ്റ്റ് നടത്തും.ഒന്നാം വാർഡിലെ മൈക്രോ കണ്ടോ ൺമെൻ്റ് സോണിൻ്റെ പരിധിയിൽ വരുന്ന പ്രദേശത്തെ റേഷൻ കടയും രണ്ട് പലചരക്ക് കടയും തുറക്കാൻ അനുമതിയുള്ളു. വാർഡ് പരിധിയിൽ വരുന്ന പാലനാടി കവല പൂർണ്ണമായും അടച്ചിടും വാളകം കവലയിലെ എല്ലാ സ്ഥാപനങ്ങളും വൈകിട്ട് ആറ് വരെ മാത്രമെ പ്രവർത്തിക്കാവു. മെഡിക്കൽ സ്റ്റോർ. പാല്, പത്രം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. വാളകം ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ഉന്നതതല യോഗത്തിൽ എൽദോ എബ്രഹാം എം എൽ എ, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ, ആർഡിഒ കെ.ചന്ദ്രശേഖരൻ നായർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.സി.ഏലിയാസ്, പഞ്ചായത്ത് പ്രസിഡൻ്റ് ലീല ബാബു, വൈസ് പ്രസിഡൻ്റ് ബാബു വെളിയത്ത്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എ.രാജു, സുജാത സതീഷൻ, ഷീല മത്തായി, പഞ്ചായത്ത് മെമ്പർമാരായ പി.എം മദനൻ, എ.സോമൻ, പി.യാക്കോബ്, ആർ.രാമൻ, മെഡിക്കൽ ഓഫീസർ ഡോ: കമൽജിത്ത്, പോലീസ്, റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥർ സമ്പന്ധിച്ചു.

Leave a Reply

Back to top button
error: Content is protected !!