വാളകം പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം റാക്കാട് ഗവ.യുപി സ്‌കൂളില്‍ സംഘടിപ്പിച്ചു

മൂവാറ്റുപുഴ: വാളകം പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം-2024 റാക്കാട് ഗവ.യുപി സ്‌കൂളില്‍ സംഘടിപ്പിച്ചു. മധ്യവേനല്‍ അവധി കഴിഞ്ഞെത്തിയ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനായി ഹരിത സൗഹൃതമാര്‍ന്ന രീതിയിലാണ് സ്‌കൂള്‍ അലങ്കരിച്ചിരുന്നത്. വാളകം പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ. ചെറിയാന്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വാളകം പഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്സ്ണ്‍ ലിസി എല്‍ദോസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോള്‍സി എല്‍ദോസ്, വാര്‍ഡ് മെമ്പര്‍മാരായ പി.കെ റെജി, ജമന്തി മദനന്‍, പി.എന്‍ മനോജ്, എബ്രഹാം, പിടിഎ പ്രസിഡന്റ എം.കെ സന്തോഷ്, എസ്എംസി ചെയര്‍മാന്‍ ജിബേഷ് എം, ബിആര്‍സി കോര്‍ഡിനേറ്റര്‍ തുളസി, പ്രധാനാധ്യാപിക സിന്ധു ഏലിയാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ബാഗുകളും, പഠനോപകരണങ്ങളും വിതരണം ചെയ്തു.

 

Back to top button
error: Content is protected !!