വാളകം കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

വാളകം: കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. വാളകം പഞ്ചായത്തില്‍ സംഘടിപ്പിച്ച ഞാറ്റുവേല ചന്ത പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോള്‍സി എല്‍ദോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന സ്റ്റാന്‍ഡിന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രജി പി.കെ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ എ.എം ഷാനവാസ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസ്സി എല്‍ദോസ്, വാളകം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബിനോ കെ ചെറിയാന്‍, മെമ്പര്‍മാരായ മനോജ് പി.എന്‍, ഷീല ദാസ്, കൃഷി അസിസ്റ്റന്റ് ആബിത ഒ.എം എന്നിവര്‍ പ്രസംഗിച്ചു. കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, പാടശേഖരസമിതി ഭാരവാഹികള്‍, ഗ്രാമീണ കാര്‍ഷിക ചന്തയുടെ ഭാരവാഹികള്‍, ഭാഗ്യലക്ഷ്മി ക്ലസ്റ്റര്‍ ഇക്കോഷോപ് പ്രതിനിധികള്‍, കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇക്കോഷോപ്പില്‍ നിന്നും വിവിധ ഇനം ഫലവര്‍ഗ്ഗ തൈകളുടെ വില്‍പ്പനയും, കൃഷി ഭവനില്‍ നിന്നും സൗജന്യനിരക്കില്‍ പച്ചക്കറി വിത്ത് പച്ചക്കറി തൈകള്‍, തെങ്ങിന്‍ തൈകള്‍ എന്നിവയുടെ വിതരണവും ഞാറ്റുവേല ചന്തയോടനുബന്ധിച്ചു ഉണ്ടായിരുന്നു.

 

Back to top button
error: Content is protected !!