സൗദിയിലുണ്ടായ വാഹനാപകടത്തിൽ വാളകം സ്വദേശി മരിച്ചു

 

 

മൂവാറ്റുപുഴ :സൗദിയിലുണ്ടായ വാഹനാപകടത്തിൽ വാളകം സ്വദേശി മരിച്ചു.കുന്നയ്ക്കാൽ സിറ്റിസിക്ക് സമീപം ഇടക്കാട്ടിൽ ഈഎം യോഹന്നാൻ (ഓനച്ചൻ-68) ആണ് മരിച്ചത്.കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സൗദിയിലുള്ള മകളുടെ വീട്ടിൽ നിന്നും കടയിലേക്ക് നടന്നു പോകവേ വാഹനം ഇടിക്കുകയിരുന്നു.തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു.സംസ്കാരം ചൊവ്വാഴ്ച(20) രാവിലെ 11 ന് ഭവനത്തിൽ ആരംഭിച്ച് 12 ന് തൃക്കുന്നത്ത് സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ
ഭാര്യ : കടാതി കീപ്പടയിൽ എലിസബത്ത്
മക്കൾ : മീഖൾ ജോൺ(സൗദി)
ഡയോ ജോൺ (ഓട്ടോ കൺ സർട്ടന്റ് ).
മരുമകൻ :റോബിൻ കുര്യാക്കോസ്, ഒളങ്ങാട്ട് , കരിമുകൾ

Back to top button
error: Content is protected !!