വാളകം പഞ്ചായത്ത് ബാലസഭാ കുട്ടികള്‍ക്ക് വേണ്ടി പരിശീലനകളരി സംഘടിപ്പിച്ചു

മൂവാറ്റുപുഴ: വാളകം പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, ക്ലൈമറ്റ് സ്ഥാപനവും ചേര്‍ന്ന് ബാലസഭാ കുട്ടികള്‍ക്ക് വേണ്ടി പരിശീലനകളരി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.വൈ ജോളി മോന്‍ ഉദ്ഘാടനം നിര്ഡവഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സ്മിത സാബു അധ്യക്ഷയായി. പഞ്ചായത്ത്വൈസ് പ്രസിഡന്റ്രജിത സുധാകരന്‍, വാര്‍ഡ് മെമ്പര്‍ കെ.പി അബ്രഹാം എന്നിവര്‍ സംസാരിച്ചു. പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ച് കുട്ടികളെ കരകൗശല വസ്തുക്കള്‍ നിര്‍മ്മിയ്ക്കുന്ന പരിശീലനം ക്ലൈമറ്റ് സ്ഥാപനത്തിന്റെ അംബാസഡര്‍ രേണുക ശേഖര്‍, പരിശീലകരായ ബിബിന്‍ ഗോപിദാസ്, തന്‍വി ഗിരീഷ് എന്നിവര്‍ ചേര്‍ന്ന് നടത്തി. 14 വാര്‍ഡുകളില്‍ നിന്ന് 68 കുട്ടികള്‍ പരിശീലനകളരിയില്‍ പങ്കെടുത്തു. കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.

 

Back to top button
error: Content is protected !!