വാളകം പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം കുറിച്ചു

മൂവാറ്റുപുഴ : വാളകം പഞ്ചായത്ത് കേരളോത്സവം മാര്‍സ്റ്റീഫന്‍ ഹൈസ്‌കൂളില്‍ തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ ചെറിയാന്‍ കേരളോത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിത സുധാകരന്‍, സ്ഥിരം സമിതി അംഗങ്ങളായ ലിസ്സി എല്‍ദോസ്,പി.കെ രജി, മെമ്പര്‍ കെ പി അബ്രാഹാം പഞ്ചായത്ത് സെക്രട്ടറി ജയരാജ് പി.എം,മാര്‍സ്റ്റീഫന്‍ സ്‌കൂള്‍ കായികാധ്യാപകന്‍ എല്‍ദോസ് കുര്യാക്കോസ്,യൂത്ത് കോര്‍ഡിനേറ്റര്‍ എല്‍ദോസ് തങ്കച്ചന്‍,അഭിമന്യു സുരേന്ദ്രന്‍,തുടങ്ങിയവര്‍ പ്രസംഗിച്ചു.
അത്‌ലറ്റിക്‌സ്, ക്രിക്കറ്റ്, ഷട്ടില്‍ മത്സരങ്ങള്‍ നടത്തി. നാളെ മാര്‍സ്റ്റീഫന്‍ സ്‌ക്കൂളില്‍ കലാമത്സരങ്ങളും, മേക്കമ്പ് കെ.സി മത്തായി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരവും തുടര്‍ന്ന് സമ്മാനദാനവും നടത്തപ്പെടും.

 

Back to top button
error: Content is protected !!