വക്കം പുരുഷോത്തമന്‍ അനുസ്മരണം സംഘടിപ്പിച്ച് കോണ്‍ഗ്രസ് മഞ്ഞള്ളൂര്‍ ബ്ലോക്ക് കമ്മിറ്റി

വാഴക്കുളം : ഗവര്‍ണര്‍, സ്പീക്കര്‍, മന്ത്രി എന്നീ നിലകളില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനം കാഴ്ചവച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് മഞ്ഞള്ളൂര്‍ ബ്ലോക്ക് കമ്മിറ്റിയോഗം അനുശോചിച്ചു. ബ്ലോക്ക് പ്രസിഡന്‍റ് സുഭാഷ് കടയ്ക്കോട്ട് അധ്യക്ഷത വഹിച്ചു. ജോസ് പെരുമ്പിള്ളിക്കുന്നേല്‍, വി.കെ. പങ്കജാക്ഷന്‍ നായര്‍, സിബി പി. ജോര്‍ജ്, മാണി പിട്ടാപ്പിള്ളില്‍, ആന്‍സി ജോസ്, ടോമി തന്നിട്ടമാക്കില്‍, സാന്‍റോസ് മാത്യു, ടി.എന്‍. സൈനുദ്ദീന്‍, സമീര്‍ കോണിക്കല്‍, എല്‍ദോ ബാബു വട്ടക്കാവില്‍, ഷാന്‍ മുഹമ്മദ്, കെ.വി. കുര്യാക്കോസ്, ജാന്‍സി മാത്യു, സാബു പൊതൂര്‍, പോള്‍ ലൂയിസ്, ജോസ് മേലേത്ത്, ഇബ്രാഹിം ലൂഷാദ്, ജെയിംസ് ജോഷി, ആശ ജിമ്മി, സന്തോഷ് ഐസക്, ജെയ്സണ്‍ ജോര്‍ജ്, ഷാജി സി. ജോണ്‍, ബൈജി ആത്രശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!