പ്രതിസന്ധിയിലായി വൈക്കോല്‍ വിപണി

തിരുമാറാടി: പ്രതിസന്ധിയിലായി വൈക്കോല്‍ വിപണി. മകരകൊയ്ത്തുകഴിഞ്ഞ പടത്തും പറമ്പിലുമായി നശിക്കുന്നത് ടണ്‍ കണക്കിന് വൈക്കോലുകളാണ്. സംസ്ഥാനത്തെ ക്ഷീരകര്‍കര്‍ക്ക് ഏറ്റവും ആവശ്യമുള്ള വൈക്കോലുകള്‍ ശേഖരിക്കുവാന്‍ ആളില്ലാതത്താണ് പലയിടങ്ങളിലും കര്‍ഷകര്‍ പ്രതിസന്ധിയിലാകാന്‍ കാരണം. പശുക്കള്‍ക്കും എരുമകള്‍ക്കും പ്രധാനമായി നല്‍കുന്ന തീറ്റയായാണ് വൈക്കോലുകള്‍ ഉപയോഗിക്കുന്നത്. തിരുമാറാടി പോലുള്ള നെല്‍കൃഷി ഏറ്റവും കൂടുതലുള്ള പഞ്ചായത്തുകളിലെ നെല്‍കര്‍ഷകരാണ് പ്രതിസന്ധിയിലാത്. പ്രാദേശിക ക്ഷീരസഹകരണ സംഘങ്ങള്‍ പാലക്കാട്, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നും വ്യാപകമായി വൈക്കോല്‍ കുറഞ്ഞ വിലയില്‍ ഇറക്കുമതി ചെയുന്നതാണ് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നത്. റോളായി ചുറ്റിവരുന്ന വൈക്കോല്‍ ഒരു റോളിന് 200 രൂപവരെയാണ് സംഘം വിതരണം ചെയ്യുന്നത്. എന്നാല്‍ പ്രാദേശിക നെല്‍കര്‍ഷകര്‍ ഒരു റോളിന് 300 രൂപ വരെയാണ് ഈടാക്കുന്നത്. 300 മുതല്‍ 400 രൂപവരെ ഉണ്ടായിരുന്ന വൈക്കോല്‍ റോളുകള്‍ പുറമേ നിന്ന് ലോഡ് കണക്കിന് എത്തിച്ചതുകൊണ്ട് പ്രാദേശിക കര്‍ഷകരുടെ വൈക്കോല്‍ വാങ്ങുവാന്‍ ആളില്ലാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെട്ട് പ്രാദേശിക വൈക്കോല്‍ ക്ഷീര സംഘങ്ങള്‍ വഴി വിതരണം ചെയ്യുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. നെല്‍കൃഷി ഏറെയുള്ള സമീപ പ്രദേശമായ മുളക്കുളം,പെരുവ, എന്നിവിടങ്ങളിലും വൈക്കോല്‍ ടണ്‍ കണക്കിന് കെട്ടികിടക്കുകയാണ്. ത്രിതല പഞ്ചായത്തുകളും ക്ഷീര സംഘങ്ങളും ഇക്കാര്യത്തില്‍ കര്‍ഷകരെ അവഗണിക്കുകയാണെന്നും കര്‍ഷകര്‍ പറയിന്നു.

 

Back to top button
error: Content is protected !!