അയല്‍പക്കംകോലഞ്ചേരി

നഴ്സസ് ദിനത്തോടനുബന്ധിച്ച് കടയിരുപ്പ് സാമൂഹീകാരാഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകരെ വടവുകോട് ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു

സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി

കോലഞ്ചേരി: നഴ്സസ് ദിനത്തോടനുബന്ധിച്ച് കടയിരുപ്പ് സാമൂഹീകാരാഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകരെ വടവുകോട് ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. പ്രസിഡന്റ് വി.ആർ.അശോകൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ.വിശ്വപ്പൻ, മെഡിക്കൽ ഓഫീസർ ഡോ. അനീഷ്, പഞ്ചായത്തംഗങ്ങളായ പി.എസ്. രാഖി, പി.പി. ജോണി, രജനി നിശാന്ത് തുടങ്ങിയവർ പങ്കെടുത്തു. ഇതോടനുബന്ധിച്ച് ജീവനക്കാർക്ക് മധുരപലഹാര വിതരണവും നടന്നു.

 

Back to top button
error: Content is protected !!
Close