വായനശാലകള്‍ക്ക് എല്‍.സി.ഡി പ്രൊജക്ടര്‍ നല്‍കി

 

കോലഞ്ചേരി : വടവുകോട് ബ്ലോക്കിലെ 2022-2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വായനശാലകള്‍ക്ക് എല്‍.സി.ഡി പ്രൊജക്ടര്‍ നല്‍കി. വടവുക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു അച്ചു അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ആര്‍ വിശ്വപ്പന്‍ സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജൂബിള്‍ ജോര്‍ജ്,ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്  കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജമ്മ രാജന്‍, ബ്ലോക്ക് മെമ്പര്‍മാരായ പി.പി. ജോണി ,ജയചന്ദ്രന്‍,ഓമന നന്ദകുമാര്‍,ഷൈജ റെജി,ബേബി വര്‍ഗീസ് സ്വാതി രമ്യദേവ്,രാഖി പി. എസ്, ശ്രീജഅശോകന്‍ എന്നിവര്‍പങ്കെടുത്തു.

 

Back to top button
error: Content is protected !!