വടവുകോട് ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ് അവിശ്വാസം പരാജയപ്പെട്ടു

കോലഞ്ചേരി :വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ ട്വൻ്റി 20 ഭരണ സമിതിക്കെതിരെ യു. ഡി. എഫ് അവിശ്വാസം പരാജയപ്പെട്ടു. ഇടത് അംഗങ്ങൾ വിട്ടു നിന്നതോടെയാണ് അവിശ്വാസം പരാജയപ്പെട്ടത്. നിലവിൽ ട്വൻ്റി 5 , യു.ഡി. എഫ് 5 , എൽ ഡി എഫ് 3 എന്നിങ്ങനെയാണ് കക്ഷി നില . 7 പേരുടെ പിന്തുണ ഉണ്ടായാൽ മാത്രമാണ് അവിശ്വാസം പാസാവുകയുള്ളു. കഴിഞ്ഞ 7 മാസമായി ഭരണത്തിൽ തുടർന്ന 2020 യുടെ ഭരണപരാജയം ചൂണ്ടിക്കാട്ടി യുഡിഎഫിന്റെ നേതൃത്വത്തിൽ അവിശ്വാസം കൊണ്ടുവന്നത്.
20-20യും സിപിഎം തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് മൂലമാണ് എൽ.ഡി.എഫ് വിട്ടുനിന്നതെന്നും അവിശ്വാസം പരാജയപ്പെടാൻ ഉണ്ടായ കാരണമെന്നും യുഡിഎഫ് ആരോപിച്ചു. ഭരണസമിതി തെരഞ്ഞെടുപ്പിൽ പിന്തുണച്ചതിനാൽ ലഭിച്ച സ്റ്റാന്റിം​ഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവയ്ക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.

അധികാരത്തിന് വേണ്ടി യാതൊരു നീക്കങ്ങളും ട്വന്റി20 നടത്തിയിട്ടില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത് പറഞ്ഞു.എന്നാൽ എം.എൽ.എയും , ട്വൻ്റി-20 യും തമ്മിലുള്ള തർക്കം മുതലാക്കി എളുപ്പത്തിൽ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിൽ വേണ്ടത്ര ചർച്ചകളില്ലാതെ അവിശ്വാസ പ്രമേയം കൊണ്ട് വന്നതാണ് കോൺഗ്രസിന് തിരിച്ചടിയായതെന്നാണ് എൽഡിഎഫ് നേതൃത്വം പറയുന്നത്

Back to top button
error: Content is protected !!