വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണം ഇത്തവണയും യു.ഡി.എഫ് ന്.

 

കോലഞ്ചേരി: തിരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് തുലാസിലായിരുന്ന വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണം ഇത്തവണയും യു.ഡി.എഫ് സ്വന്തമാക്കി. കഴിഞ്ഞ രണ്ട് തവണ യു.ഡി.എഫ് ഭരണം നടത്തി വന്ന വടവുകോട് ബ്ലോക്ക് പഞ്ചായത്തിലാണ് ട്വൻറ്റി – 20 യുടെ വരവിൽ ഇത്തവണ ഭരണം തുലാസിലായത്. ഇത്തവണ ഇവിടെ യു.ഡി.എഫിന് അഞ്ചും, എല്‍.ഡി.എഫിന് മൂന്ന് സീറ്റ് ലഭിച്ചപ്പോള്‍ ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ട ട്വന്റി20 മത്സരിച്ച അഞ്ച് ഡിവിഷനുകളിലും വിജയിച്ചു.ട്വൻറ്റി – 20 ക്കെതിരെ ഭരണത്തിനായി ഇടത്-വലത് മുന്നണികള്‍ ഒരുമിക്കുമോയെന്നും, യു.ഡി.എഫ് നെ പുറത്ത് നിന്ന് എൽ.ഡി.എഫ് പിന്തുണക്കുമെന്നുമെല്ലാം കവലചർച്ചകൾ സജീവമായിരുന്നു. പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് ട്വൻറ്റി / 20 വിട്ട് നിന്നതോടെ ഇടത്-വലത് മുന്നണികൾ മാത്രമാണ് മത്സര രംഗത്തുണ്ടായിരുന്നത്. വോട്ടിങ്ങിൽ യു.ഡി.എഫ് മുന്നണിയിലെ പട്ടിമറ്റം ഡിവിഷനിൽ നിന്നും ജയിച്ച വി.ആർ.അശോകനെ (പ്രസിഡൻ്റായും) പള്ളിക്കര ഡിവിഷനിൽ നിന്നും ജയിച്ച അനു അച്ചുവിനെ (വൈസ് പ്രസിഡൻ്റായും) തിരഞ്ഞെടുത്തു.എൽ.ഡി.എഫ് ലെ പുത്തൻകുരിശ് ഡിവിഷനിൽ നിന്നും മത്സരിച്ചു ജയിച്ച ജൂബിൾ ജോർജ്ജുo, ബേബി വർഗീസും മത്സര രംഗത്തുണ്ടായിരുന്നു.(സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി)

Back to top button
error: Content is protected !!