വടംവലി മത്സരം: സെന്റ് സേവ്യേഴ്‌സ് റണ്ണര്‍ അപ്പ്

പോത്താനിക്കാട്: കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എറണാകുളം ജില്ലാ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ സെന്റ് സേവ്യേഴ്‌സ് റണ്ണര്‍ അപ്പ്. പോത്താനിക്കാട് സെന്റ് സേവ്യേഴ്‌സ് പബ്ലിക് സ്‌കൂള്‍ അണ്ടര്‍ 13 വിഭാഗത്തിലാണ് റണ്ണറപ്പായത്. വിജയികള്‍ക്ക് സ്‌കൂള്‍ മാനേജ്‌മെന്റ് പിടിഎയും ആശംസകള്‍ അര്‍പ്പിച്ചു. പെരുമ്പാവൂര്‍ ആശ്രമം സ്‌കൂളില്‍ വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങള്‍ തിങ്കളാഴ്ച സമാപിച്ചു. വിജയികള്‍ക്ക് ജില്ലാ വടംവലി ഫെഡറേഷന്‍ പ്രസിഡന്റ് ഷാന്‍ മുഹമ്മദ് ട്രോഫികള്‍ വിതരണം ചെയ്തു.

 

Back to top button
error: Content is protected !!